ഇന്ത്യ ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ അവസാന മത്സരം നാളെ. ഉച്ചയ്ക്ക് ഒന്നരയ്ക്ക് അഹമ്മദാബാദിലാണ് മത്സരം. പരമ്പര തൂത്തുവരാനുറച്ച് ഇന്ത്യയിറങ്ങുമ്പോള്‍ ആശ്വാസ ജയം ലക്ഷ്യമിടുകയാണ് ഓസീസ്.
ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനം തുടരുന്ന താരങ്ങളാണ് ഇന്ത്യയുടെ കരുത്ത്. പരമ്പരയിലെ അവസാന മത്സരത്തിനിറങ്ങുമ്പോള്‍ ഫോമിലേക്കുയര്‍ന്ന നായകന്‍ രോഹിത് ശര്‍മയും ടീമിന് പ്രതീക്ഷ നല്‍കുന്നു.
ഓപ്പണിങ്ങില്‍ രോഹിതിനൊപ്പം ശുഭ്മാന്‍ ഗില്‍ ശ്രേയസ് അയ്യര്‍, വിരാട് കോഹ്ലി തുടങ്ങിയ താരങ്ങള്‍. ഓള്‍ റൗണ്ടര്‍ നിരയില്‍ അക്‌സര്‍ പട്ടേല്‍ ഹര്‍ദിക് പാണ്ഡ്യ രവീന്ദ്ര ജഡേജ. ബൗളിങ്ങില്‍ സ്പിന്‍ കരുത്തായി ജഡേജയും വരുണ്‍ ചക്രവര്‍ത്തിയും മുഹമ്മദ് ഷമി ഉള്‍പ്പെടെ താരങ്ങളും ഇംഗ്ലണ്ടിന് വെല്ലുവിളിയാകും.
നായകന്‍ ജോ റൂട്ട് നയിക്കുന്ന ഇംഗ്ലണ്ട് നിരയില്‍ ബെന്‍ ഡക്കറ്റ്, ലിവിങ്‌സ്റ്റണ്‍ തുടങ്ങിയ താരങ്ങളാണ് കരുത്ത്. ജാമി ഓവര്‍ട്ടണ്‍ ആദില്‍ റഷീദ് തുടങ്ങിയവര്‍ ബൗളിങ്ങിലും പ്രതീക്ഷ നല്‍കുന്നു. ഒരിടവേളയ്ക്ക് ശേഷം ഫോമിലേക്കുയര്‍ന്ന നായകന്‍ രോഹിത് ശര്‍മയുടെ കരുത്തിലാണ് ഇന്ത്യ കഴിഞ്ഞ മത്സരത്തില്‍ ആവേശ ജയം സ്വന്തമാക്കിയത്.
രോഹിത് സെഞ്ച്വറി നേടിയ മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. സ്പിന്നിനെ തുണയ്ക്കുന്ന മൊട്ടേറ സ്‌റ്റേഡിയത്തില്‍ പരമ്പരയിലെ അവസാന മത്സരത്തിന് ഇരുടീമും ഇറങ്ങുമ്പോള്‍ ആവേശ മത്സരം പ്രതീക്ഷിക്കുകയാണ് ആരാധകരും.