വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണത്തില്‍ മരണം. സുല്‍ത്താന്‍ബത്തേരി നൂല്‍പ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ കാപ്പാട് ഉന്നതിയിലെ മാനു ആണ് മരിച്ചത്. വന്യജീവി ആക്രമണം തുടര്‍ക്കഥയാകുന്നത് ചൂണ്ടിക്കാട്ടി നാട്ടുകാർ നടത്തിയ പ്രധിഷേധം അവസാനിപ്പിച്ചു
ഇടുക്കി പെരുവന്താനത്ത് കാട്ടാന ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് വയനാട് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടത്. നൂല്‍പ്പുഴ കാപ്പാട് ഉന്നതിയിലെ മാനു ഇന്നലെ വൈകീട്ട് കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി തിരികെ വരുന്നതിനിടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്.
വനാതിര്‍ത്തിയിലുള്ള പഞ്ചായത്താണ് നൂല്‍പ്പുഴ. കാട്ടാന ശല്യമുള്ള മേഖലയിലാണ് ആക്രമണമുണ്ടായത്. തമിഴ്‌നാട്ടിലെ വെള്ളരി കോളനി നിവാസിയാണ് മാനു. കാപ്പാട് വിരുന്നുവന്നതായിരുന്നു. മാനുവിനൊപ്പം ഭാര്യ ചന്ദ്രികയും സംഭവസമയത്ത് കൂടെയുണ്ടായിരുന്നു.
ആദ്യം ഇവരെ കാണാതായെങ്കിലും പിന്നീട് സുരക്ഷിതയായി കണ്ടെത്തി. കാട്ടാന ആക്രമണം തുടര്‍ക്കഥയാകുന്നുവെന്ന് ആരോപിച്ച് നാട്ടുകാര്‍ മാനുവിന്റെ മൃതദേഹവുമായി പ്രതിഷേധിച്ചത് .