തൃശൂർ വലപ്പാട് ആനവിഴുങ്ങിയിൽ കുടുംബവഴക്കിനെത്തുടർന്ന്ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. ആനവിഴുങ്ങി സ്വദേശി അജയൻ ആണ് വലപ്പാട് പൊലീസിന്റെ പിടിയിലായത്.
ഇക്കഴിഞ്ഞ പത്തിന് വൈകീട്ട് അഞ്ചുമണിയോടെ ആനവിഴുങ്ങിയിലുള്ള വീട്ടിൽ വച്ചാണ് സംഭവം നടന്നത്. ഭർത്താവ് അജയനുമായി 6 മാസമായി അകന്നുകഴിയുകയായിരുന്നു ഭാര്യ. സംഭവദിവസം ഭാര്യയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം അജയൻ കത്തികൊണ്ട് കുത്തുകയായിരുന്നു.