Share this Article
Union Budget
റോഡിലൂടെ മൊബൈലില്‍ സംസാരിച്ചു നടക്കുന്നവര്‍ക്ക് എതിരെ പിഴ ഈടാക്കണം;മന്ത്രി കെ.ബി ഗണേഷ് കുമാര്‍
ganesh kumar

റോഡിലൂടെ മൊബൈലില്‍ സംസാരിച്ചു നടക്കുന്നവര്‍ക്ക് എതിരെ പിഴ ഈടാക്കണമെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാര്‍. റോഡ് മുറിച്ചുകിടക്കുമ്പോള്‍ പോലും പലരും ഇടത്തും വലത്തും നോക്കാറില്ല. നിലവാരം ഇല്ലാത്ത ഡ്രൈവിംഗും അശ്രദ്ധയുമാണ് അപകടങ്ങള്‍ കൂടാന്‍ കാരണം.

സീബ്ര ലൈന്‍ എന്തിനാണ് വരക്കുന്നത് എന്ന് ഡ്രൈവിംഗ് പഠിക്കുന്നവര്‍ക്ക് പോലും അറിയില്ല. റോഡിന്റെ വലുപ്പം കൂടാത്തതും വാഹനങ്ങല്‍ പെരുകുന്നതും അപകടങ്ങള്‍ക്ക് കൂടുതല്‍ കാരണമാകുന്നുണ്ടെന്നും കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories