കോഴിക്കോട് വടകരയിൽ കാർ ഇടിച്ച് 9വയസുകാരി ദൃഷാന കോമയിൽ ആവുകയും മുത്തശ്ശി മരിക്കുകയും ചെയ്ത കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. അശ്രദ്ധമായി ഉണ്ടായ മരണത്തിനും, തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനും വടകര പൊലീസ് എടുത്ത കേസിലാണ് ഇന്ന് കുറ്റപത്രം സമർപ്പിക്കുക.
വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്. വ്യാജരേഖ ചമച്ച് ഇൻഷുറൻസ് തുക തട്ടിയെടുത്ത കേസിൽ കുറ്റപത്രം അടുത്തയാഴ്ച സമർപ്പിച്ചേക്കും. നാദാപുരം പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രണ്ടു കേസിലും പ്രതി ഷെജീലിന് ജാമ്യം അനുവദിച്ചിരുന്നു.