ഇടുക്കിയില്‍ വാഹനങ്ങള്‍ക്ക് നേരെ വീണ്ടും പാഞ്ഞടുത്ത് കാട്ടാന പടയപ്പ. മറയൂര്‍ എട്ടാം മൈലിൽ വാഹനങ്ങൾ തടഞ്ഞ പടയപ്പ കൊടും വളവിൽ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ പിന്നിൽ നിന്നെത്തി കെ എസ് ആർ ടി സി ആക്രമിക്കാനും ശ്രമിച്ചു. പിക്ക് അപ് വാഹനം തടഞ്ഞ് തണ്ണി മത്തൻ എടുക്കുകയും ചെയ്തു.