പൂവാറിൻ യുവാവിനെ തട്ടി കൊണ്ട് പോയി മർദ്ദിച്ച് അവശാനാക്കി. അരുമാനൂർ സ്വദേശി അച്ചുവിനെയാണ് നാലംഗ സംഘം തട്ടി കൊണ്ട് പോയത്. സംഭവത്തിൽ പൂവാർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പൂവാർ അരുമാനൂരിൽ ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് വിദ്യാർത്ഥിയായ അച്ചുവിനെ ബൈക്കിലെത്തിയ നാലംഗ സംഘം വീട്ടിൽ നിന്നും തട്ടി കൊണ്ട് പോയത്. വീടിന് മുന്നിൽ വെച്ച് അച്ചുവിനെ ക്രൂരമായി മർദിച്ച ശേഷം കൈ പുറകിൽ കെട്ടി ബൈക്കിൽ ഇരുത്തി കിലോമീറ്ററുകൾക്കപ്പുറം ആളൊഴിഞ്ഞ പുരയിടത്തിൽ എത്തിച്ചു.
അച്ചുവിനെ സുഹൃത്തിനെ തിരക്കിയായിരുന്നു മർദ്ദനമെന്നും കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി എന്നും അച്ചുവിന്റെ സഹോദരൻ പറഞ്ഞു. അച്ചുവിനെ ഭീഷണിപ്പെടുത്തിയ സംഘം അച്ചുവിനെ കൊണ്ട് ഫോണിൽ സുഹൃത്തിനെ വിളിപ്പിച്ചു. തുടർന്ന് സംശയം തോന്നിയ സുഹൃത്ത് ബന്ധുക്കളെ വിവരം അറിയിച്ചു.
ബന്ധുകൾ പൂവാർ പോലീസിനെ വിവരം അറിയിച്ചതോടെ സൈബർ സെല്ലിന്റെ സഹായത്തിൽ ആളൊഴിഞ്ഞ പുരയിടം കണ്ടെത്തി. പോലീസ് എത്തിയതോടെ പ്രതികൾ സ്ഥലം വിട്ടു. അച്ചുവിന്റെ സുഹൃത്തിന് തട്ടിക്കൊണ്ട് പോകൽ സംഘമായി മാസങ്ങൾക്ക് മുമ്പുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് കണ്ടെത്തി. സംഭവത്തിൽ പൂവാർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ തിരിച്ചറിഞ്ഞു എന്നും ഉടൻ തന്നെ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി.