സിപിഐഎം സംസ്ഥാന സമിതി ഇന്ന് തിരുവനന്തപുരത്ത് ചേരും. മാർച്ച് ആറ് മുതൽ 9 വരെ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ - സംഘടനാ റിപ്പോർട്ടിൻെറ കരടിന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗീകാരം നൽകും.
സംസ്ഥാന സെക്രട്ടറിയേറ്റ് കഴിഞ്ഞ ദിവസം കരട് റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. എറണാകുളം സംസ്ഥാന സമ്മേളനത്തിന് ശേഷമുളള പ്രവർത്തനങ്ങളാണ് റിപ്പോർട്ടിലുള്ളത്.
എറണാകുളം സമ്മേളനത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പ് വിലയിരുത്തലുകൾ, മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും പ്രവർത്തനങ്ങൾ, മന്ത്രിമാർ - മന്ത്രിമാരുടെ ഓഫീസ് സ്റ്റാഫുകൾ എന്നിവരുടെ പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് റിപ്പോർട്ടിലുള്ളത്.