തിരുവനന്തപുരം വെങ്ങാനൂരിൽ 14 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. വെങ്ങാനൂർ പഞ്ചായത്ത് ഓഫീസിന് സമീപത്തെ കൈലാസിൽ ശബരി, അനീഷ് ദമ്പതികളുടെ മകൻ അലോഹ നാഥനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പതിവായി എണീക്കുന്ന സമയത്തും മകനെ കാണാത്തതിനെ തുടർന്ന് അമ്മ മുറിയിൽ നോക്കിയപ്പോൾ ആയിരുന്നു കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ശാന്തിവിള ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിക്കുകയായിരുന്നു. കട്ടിലിൽ നിന്ന് സമീപത്ത് തറയിൽ ആയിട്ടായിരുന്നു അലോഹനാഥിനെ കണ്ടെത്തിയത്.
കഴുത്തിന് സമീപത്തായി ഒരു മുറിവ് ഉണ്ടായിരുന്നു ശരീരം ആസകലം നീലിച്ച അവസ്ഥയിലുമായിരുന്നു കണ്ടെത്തിയത്. അബദ്ധവശാൽ ഷോക്കേറ്റതായിരിക്കാം എന്നാണ് പ്രാഥമിക വിവരം. ബാലരാമപുരം പോലീസ് അന്വേഷണം ആരംഭിച്ചു.