ആശാ വര്‍ക്കര്‍മാരുടെ സമരത്തെ തള്ളി സിപിഐഎം. ആശാ വര്‍ക്കര്‍മാരെ തെറ്റിദ്ധരിപ്പിച്ച് സമരത്തിന് ഇറക്കിയതിന് പിന്നില്‍ അരാജക സംഘടനകളെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം. പാർട്ടി പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് എളമരം കരീമിന്റെ വിമര്‍ശനം.
ആശാ വർക്കർമാരുടെ സമരം ഇന്ന് 15- ാം ദിവസത്തിലേക്ക്
സംസ്ഥാനത്തെ ആശാവർക്കർമ്മാർ സർക്കാരിന്റെ കണ്മുന്നിൽ, അർഹതപ്പെട്ട അവകാശങ്ങൾ നേടിയെടുക്കാൻ സമരമാരംഭിച്ചിട്ട് 15 ദിവസം. ആവശ്യങ്ങൾ അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് സമരക്കാർ. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൂടുതൽ നേതാക്കൾ രംഗത്തെത്തി.
അതേസമയം മൗനം തുടരുകയാണ് സർക്കാർ. സമരം രാഷ്ട്രീയ പ്രേരിതമല്ലെന്നും ആരും ഉന്തിവിട്ടതല്ലെന്നും ഇതിനോടകം മനസിലായിട്ടുണ്ടാകണം. ഇത് ഒരുകൂട്ടം സ്ത്രീ തൊഴിലാളികളുടെ നീതിനിഷേധത്തിനെതിരെയുള്ള നിലപാട് പ്രഖ്യാപിക്കൽ കൂടിയാണ്, അത് ഉയർന്നുവന്നത് അവരനുഭവിക്കുന്ന കഷ്ട്ടതകളിൽ നിന്നുമാണ്.