ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ന് ന്യൂസിലാന്‍ഡ് ബംഗ്ലാദേശിനെ നേരിടും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് റാവല്‍പിണ്ടിയിലാണ് മത്സരം. ആദ്യമത്സരം പരാജയപ്പെട്ട ബംഗ്ലാദേശിന് ജയം അനിവാര്യമാണ്.
നജ്മുല്‍ ഹൊസൈന്‍ നയിക്കുന്ന ടീമില്‍ തൗഹിദ് ഹൃദോയ് ജാക്കേര്‍ അലി, റിഷാദ് ഹൊസൈന്‍ ഉള്‍പ്പെടെ താരങ്ങളിലാണ് പ്രതീക്ഷ. രണ്ടാം ജയം ലക്ഷ്യമിട്ട് കിവീസ് ഇറങ്ങുമ്പോള്‍ വില്‍ യംഗ്, ടോം ലാഥം നായകന്‍ മിച്ചല്‍ സാന്റ്‌നര്‍ ഉള്‍പ്പെടെ താരങ്ങള്‍ ടീമിന് കരുത്താകും. ആദ്യ മത്സരത്തില്‍ പാകിസ്താനെ 60 റണ്‍സിനായിരുന്നു കിവീസ് തകര്‍ത്തത്.