തിരുവനന്തപുരം തുമ്പയിൽ 37 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. കരിമണൽ സ്വദേശി സഞ്ജു ആണ് പിടിയിലായത്. ഡാൻസാഫ് സംഘത്തിന് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ തുമ്പ പൊലീസുംമായി സംയുക്തമായി നടത്തിയ പരിശോധനയിലാണ് വീട്ടിൽ സൂക്ഷിച്ചിരുന്ന 37 ഗ്രാം എംഡിഎംഎ പിടികൂടിയത്. മയക്കുമരുന്ന് വില്പനയിൽ ഇയാൾക്കൊപ്പം മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോയെന്നത് പൊലീസ് അന്വേഷിച്ചുവരുന്നു.