Share this Article
Union Budget
ചാംപ്യന്‍സ് ട്രോഫി; ഇന്ന് ഇന്ത്യ - ഓസ്‌ട്രേലിയ പോരാട്ടം
cricket

ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യ സെമിയില്‍ ഇന്ന് ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ദുബായിലാണ് മത്സരം. ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിലെത്തിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഓസീസിനെതിരെയിറങ്ങുന്നത്.

ഗ്രൂപ്പില്‍ ഒന്നാമതായി സെമയിലെത്തിയ ഇന്ത്യയ്ക്ക് മേല്‍ക്കൈ ഉണ്ടെങ്കിലും എതിരാളികള്‍ കരുത്തരായ ഓസ്‌ട്രേലിയയാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച ഫോം തുടരുന്ന താരങ്ങളാണ് ഇന്ത്യയുടെ കരുത്ത്. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ രോഹിത്തിനൊപ്പം കോഹ്ലിയും ശുഭ്മാന്‍ ഗില്ലും ശ്രയസ് അയ്യരും ബാറ്റിങ്ങില്‍ പ്രതീക്ഷ നല്‍കുന്നു. 

ബൗളിങ്ങില്‍ വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ് ഉള്‍പ്പെടെ താരങ്ങള്‍ ഓസീസിന് തലവേദനയാകും. ഓള്‍ റൗണ്ടര്‍ ജഡേജ, അക്സര്‍ പട്ടേല്‍, ഹര്‍ദിക് പാണ്ഡ്യ തുടങ്ങിയ താരങ്ങളും ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നു. 

പാകിസ്താനെയും ബംഗ്ലാദേശിനെയും ന്യൂസിലാന്‍ഡിനെയും തകര്‍ത്താണ് ഇന്ത്യ സെമിയിലെത്തിയത്. മറുവശത്ത് സ്റ്റീവ് സ്മിത്ത് നയിക്കുന്ന ഓസീസ് നിരയും മോശമല്ല. ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, അലക്സ് കാരേ, മാറ്റാ ഷോര്‍ട്ട്, തുടങ്ങിയ താരങ്ങള്‍ ബാറ്റിങ്ങിലും ആദം സാംപ, ലബുഷെയ്ന്‍, ബെന്‍ ദ്വാര്‍ഷുയിസ് ഉള്‍പ്പെടെ താരങ്ങള്‍ ബൗളിങ്ങിലും ടീമിന് കരുത്താകും.

 ഗ്രൂപ്പ് ഘട്ടത്തില്‍ ഇംഗ്ലണ്ടിനെതിരെ മാത്രമാണ് ടീമിന് ജയിക്കാനായത്. മറ്റ് മത്സരങ്ങള്‍ മഴമൂലം ഉപേക്ഷിച്ചിരുന്നു. ഫൈനല്‍ ലക്ഷ്യമിട്ട് കരുത്തരായ രണ്ടുടീമുകള്‍ ഏറ്റുമുട്ടുമ്പോള്‍ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ മികച്ച മത്സരം പ്രതീക്ഷിക്കുകയാണ് ആരാധകരും. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories