ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ രണ്ടാം സെമിയില്‍ ഇന്ന് ദക്ഷിണാഫ്രിക്ക ന്യൂസിലാന്‍ഡ് പോരാട്ടം. ഉച്ചയ്ക്ക് രണ്ടരയക്ക് ലാഹോറിലാണ് മത്സരം. ഗ്രൂപ്പില്‍ ഒന്നാമതായാണ് ദക്ഷിണാഫ്രിക്ക സെമിയിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ മികച്ച പ്രകടനം ന്യൂസിലാന്‍ഡും പുറത്തെടുത്തിരുന്നു.
ടെംമ്പ ബാവുമ നയിക്കുന്ന പ്രോട്ടീസ് നിരയില്‍ ബാവുമയ്ക്കൊപ്പം റിയാന്‍ റിക്കല്‍റ്റന്‍, എയ്ഡന്‍ മാര്‍ക്രം, കാഗീസോ റബദ തുടങ്ങിയ താരങ്ങളാണ്കരുത്ത്. മിച്ചല്‍ സാന്റനര്‍ നയിക്കുന്ന കിവീസ് നീരയില്‍ കെയിന്‍ വില്യംസണ്‍, വില്‍ യംഗ്, രച്ചിന്‍ രവീന്ദ്ര, മാറ്റ് ഹെന്റി ഉള്‍പ്പെടെ താരങ്ങള്‍ പ്രതീക്ഷ നല്‍കുന്നു. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഇന്ത്യയോട് പരാജയപ്പെട്ടെങ്കിലും മികച്ച പ്രകടനം ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസിലാന്‍ഡ് കാഴ്ച വെച്ചിരുന്നു.