കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ് ബിജെപിക്ക് വളരാന്‍ മണ്ണൊരുക്കുന്നുവെന്ന് വിമര്‍ശനം. യഥാര്‍ത്ഥ മതനിരപേക്ഷ പാര്‍ട്ടിക്ക് കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കഴിയുമോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. മുസ്ലീം ലീഗിനെ പോലുള്ള പാര്‍ട്ടികള്‍ ഇത് ആലോചിക്കട്ടെയെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. സിപിഐഎം സംസ്ഥാനസമ്മേളനത്തോട് അനുബന്ധിച്ച് എഴുതിയ ലേഖനത്തിലാണ് വിമര്‍ശനം