കാസർഗോഡ്,കാഞ്ഞങ്ങാട് സിനിമ ടിക്കറ്റ് ബുക്കിങ്ങിൽ തട്ടിപ്പ് നടത്തിയതായി പരാതി. ഓൺലൈനിലൂടെ ടിക്കറ്റ് ബുക്ക് ചെയ്ത് സിനിമാ തിയേറ്റർ കാലിയാക്കുകയും അരലക്ഷം രൂപ നഷ്ടം വരുത്തിയെന്നാണ് പരാതി.സംഭവത്തിൽ കാഞ്ഞങ്ങാട് വി.ജി.എം. തിയേറ്റർ ഉടമ പി.കെ. ഹരീഷിനെതിരേ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു.