ഗാസയില്‍ ഹമാസ് ബന്ദികളാക്കിയവരെ വിട്ടയക്കുന്നതില്‍ അന്ത്യശാസനവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബന്ദികളെ ഉടന്‍ വിട്ടയച്ചില്ലെങ്കില്‍ ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ഹമാസ് കൊലപ്പെടുത്തിയവരുടെ മൃതദേഹങ്ങള്‍ വിട്ടുനല്‍കണമെന്നും ട്രംപ് വ്യക്തമാക്കി.
സഹകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഹമാസിനെ പൂര്‍ണമായി നശിപ്പിക്കുമെന്ന് യുഎസ് മുന്നറിയിപ്പ് നല്‍കി. അല്ലാത്തപക്ഷം ഇസ്രയേലിന് അവരുടെ ജോലി പൂര്‍ത്തിയാക്കാനുള്ള എല്ലാ സഹായവും നല്‍കുമെന്നും അമേരിക്ക വ്യക്തമാക്കി.
ഹമാസുമായി നേരിട്ട് ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. 59 പേരെയാണ് നിലവില്‍ ഹമാസ് ബന്ദിയാക്കിയിട്ടുള്ളത്. ഇതില്‍ 35 പേര്‍ കൊല്ലപ്പെട്ടതായ ഇസ്രയേല്‍ സേന സ്ഥിരീകരിച്ചിട്ടുണ്ട്.