മലപ്പുറം താനൂരിൽ രണ്ടു വിദ്യാർത്ഥിനികളെ കാണാതായി. കാണാതായത് ഫാത്തിമ ഷഹദ, അശ്വതി എന്നിവർ. കഴിഞ്ഞ ദിവസം രാവിലെ സ്കൂളിലേക്ക് പോയ വിദ്യാർത്ഥികളെയാണ് കാണാതായത്. ഫാത്തിമ ഷഹദ നിറമരുതൂർ മംഗലത്ത് അബ്ദുൾ നാസറിൻ്റെ മകളും അശ്വതി താനൂർ മഠത്തിൽ റോഡ് പ്രകാശൻ്റെ മകളുമാണ്.വിദ്യാർത്ഥിനികളെ കാണാതായ സംഭവത്തിൽ താനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.