Share this Article
Union Budget
CPIM ന് മൂന്നര ലക്ഷം രൂപ പിഴയിട്ട്‌ കൊല്ലം കോര്‍പ്പറേഷന്‍
CPIM flag

സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി  നഗരത്തില്‍ കൊടികളും ഫ്‌ളക്‌സ് ബോര്‍ഡുകളും സ്ഥാപിച്ചതില്‍ സിപിഐഎമ്മിന് കൊല്ലം കോര്‍പ്പറേഷന്‍ പിഴയിട്ടു. മൂന്നര ലക്ഷം രൂപ പിഴ അടയ്ക്കണമെന്ന് കാണിച്ച് സിപിഐഎം ജില്ലാ സെക്രട്ടറിക്ക് കോര്‍പറേഷന്‍ സെക്രട്ടറി നോട്ടീസ് നല്‍കി. കൊടികളും ബോര്‍ഡുകളും സ്ഥാപിക്കുന്നതിനായി സിപിഐഎം  അനുമതി തേടിയിരുന്നു. എന്നാല്‍ കോര്‍പ്പറേഷന്‍ ഇതില്‍ തീരുമാനം എടുത്തില്ല. കാഴ്ച മറയ്ക്കാതെയും, ഗതാഗത തടസ്സമില്ലാതെയും നടപ്പാത കൈയ്യേറാതെയുമാണ്  ഫ്‌ലക്‌സ് ബോര്‍ഡുകളും കൊടിയും സ്ഥാപിച്ചെന്നാണ് സിപിഐഎം നേതൃത്വത്തിന്റെ വിശദീകരണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories