2024ലെ ബാലസാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു. ബാലസാഹിത്യത്തിന്റെ വിവിധ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ ഏഴു പേർക്കാണ് ഇത്തവണത്തെ അവാർഡ് പ്രഖ്യാപിച്ചത്. കഥ-വിമിഷ് മണിയൂർ, കവിത-പ്രേമജ ഹരീന്ദ്രൻ, വൈജ്ഞാനികം- ഡോ ബി പത്മകുമാർ, ശാസ്ത്രം -പ്രഭാവതി മേനോൻ ,ജീവചരിത്രം ആത്മകഥ വിഭാഗത്തിൽ-ഡോക്ടർ നേത്തൂർ ഹരികൃഷ്ണൻ, വിവർത്തനം- ഡോക്ടർ സംഗീത ചേനം പുള്ളി, നാടകം ഹാജറ എന്നിവർക്കാണ് ബാലസാഹിത്യ അവാർഡുകൾ ലഭിച്ചത്. ഇരുപതിനായിരം രൂപയും പ്രശംസ പത്രവും മെമെന്റോയും അടങ്ങുന്നതാണ് പുരസ്കാരം. വിതരണ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് മന്ത്രി ചെറിയാൻസജി വാർത്താസമ്മേളനത്തിൽ അറിയിച്ചു .