ആശാ പ്രവർത്തകർക്ക് പിന്നാലെ സെക്രട്ടറിയേറ്റ് പടിക്കൽ അങ്കണവാടി ജീവനക്കാർ ആരംഭിച്ച രാപ്പകൽ സമരം ഇന്ന് 3-ാം ദിവസത്തിലേക്ക്. കൊല്ലം, ആലപ്പുഴ ജില്ലകളിലെ അങ്കണവാടി ജീവനക്കാരാണ് ഇന്ന് സമരത്തിൽ അണിനിരക്കുന്നത്. അങ്കണവാടി ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക, മിനിമം വേതനം 21,000 രൂപയാക്കുക തുടങ്ങിയ പത്തോളം ആവശ്യങ്ങളുന്നയിച്ചാണ് സമരം. കോൺഗ്രസ് സംഘടനയായ ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷനാണ് സമരത്തിന് നേതൃത്വം നൽകുന്നത്. ഇതിനിടെ ആറുമാസമായ പെൻഷൻ കിട്ടാത്ത വിരമിച്ച അങ്കണവാടി ജീവനക്കാരും സമരം ആരംഭിച്ചു.