തിരുവനന്തപുരത്ത് ഓട്ടോമൊബൈല്‍സ് സ്‌പെയര്‍പാര്‍ട്‌സ് ഷോപ്പില്‍ തീപിടുത്തം. കാട്ടാക്കട മൈലാടിക്ക് സമീപം പ്രവര്‍ത്തിക്കുന്ന എംജെ ഓട്ടോമൊബൈല്‍സ് സ്‌പെയര്‍പാര്‍ട്‌സ് ഷോപ്പിലാണ് ഇന്നലെ തീപിടുത്തമുണ്ടായത്. സംഭവത്തെത്തുടര്‍ന്ന് ഫയര്‍ഫോഴ്‌സെത്തി തീയണച്ചു. തീപിടിത്തത്തെത്തുടര്‍ന്ന് 10 ലക്ഷം രൂപയുടെ നാശ നഷ്ടം സംഭവിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.