ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് ഡല്‍ഹി ക്യാപ്പിറ്റല്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിടും. രാത്രി ഏഴരയ്ക്ക് വിശാഖപട്ടണത്താണ് മത്സരം. അക്‌സര്‍ പട്ടേല്‍ നയിക്കുന്ന ഡല്‍ഹി നിരയില്‍ ഫാഫ് ഡു പ്ലസിസ്, കരുണ്‍ നായര്‍, കെഎല്‍ രാഹുള്‍ ഉള്‍പ്പെടെ താരങ്ങള്‍ ബാറ്റിങ്ങിലും ടി. നടരാജന്‍, കുല്‍ദീപ് യാദവ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ഉള്‍പ്പെടെ താരങ്ങള്‍ ബൗളിങ്ങിലും കരുത്താകും. ഋഷഭ് പന്ത് നയിക്കുന്ന ലക്‌നൗ നിരയില്‍ ഡേവിഡ് മില്ലര്‍, എയിഡന്‍ മാര്‍ക്രം, നിക്കോളാസ് പൂരന്‍ തുടങ്ങിയവരാണ് ബാറ്റിങ്ങില്‍ പ്രതീക്ഷ. ആകാശ് ദീപ്, രവി ബിഷ്‌ണോയ് ഉള്‍പ്പെടെ താരങ്ങള്‍ ബൗളിങ്ങിലും കരുത്താകും. പുതിയ നായകന്മാരുടെ കീഴില്‍ ഇറങ്ങുമ്പോള്‍ തുടക്കം മികച്ചതാക്കുകയാകും ഇരു ടീമിന്റെയും ലക്ഷ്യം.