Share this Article
Union Budget
ബിജു ജോസഫിന്റെ കൊലപാതകം; 4 പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി
Biju Joseph Murder

ഇടുക്കി തൊടുപുഴയിലെ ബിജു ജോസഫിന്റെ കൊലപാതകത്തില്‍ പിടിയിലായ നാല് പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. തൊടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്നു പ്രതികളെയും കൊണ്ട് ഇന്ന് തെളിവെടുപ്പ് നടത്തും. ബിജുവിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വാനും പ്രതികള്‍ കടത്തിക്കൊണ്ടുപോയ ബിജുവിന്റെ സ്‌കൂട്ടറും പൊലീസ് ട്രാക്ക് ചെയ്തു. വാന്‍ തൊടുപുഴ കലയന്താനിയിലും സ്‌കൂട്ടര്‍ വൈപ്പിനിലുമുണ്ടെന്ന് പൊലീസ് കണ്ടെത്തി. 


തട്ടിക്കൊണ്ടുപോകുമ്പോള്‍ ബിജുവിനെ മര്‍ദ്ദിച്ചത് ആഷിഖും മുഹമ്മദ് അസ്ലവും ചേര്‍ന്നെന്ന് പൊലീസ് വ്യക്തമാക്കി. മുഖ്യപ്രതി ജോമോനാണ് ബിജുവിനെ തട്ടിക്കൊണ്ടുപോയ വാന്‍ ഓടിച്ചിരുന്നത്. ബിജുവിന്റ ഭാര്യ മഞ്ജുവിന്റെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. കാപ്പ പ്രകാരം റിമാന്‍ഡിലുള്ള ആഷിഖ് ജോണ്‍സന് വേണ്ടി പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories