ആശമാരുടെ രാപ്പകൽ സമരം ഒന്നരമാസം പിന്നിടുന്ന ഇന്ന് ജനസഭ സംഘടിപ്പിക്കാൻ കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി. സാഹിത്യ സാമൂഹ്യ കലാസാംസ്കാരിക നിയമ രംഗങ്ങളിലെ പ്രമുഖരും പൊതുജനങ്ങളും ജനസഭയുടെ ഭാഗമായി ഇന്ന് സമരവേദിയിലെത്തും. സാഹിത്യകാരൻ സച്ചിദാനന്ദൻ, സിനിമാ താരം ജോയ് മാത്യു, സണ്ണി എം കപിക്കാട്, സന്തോഷ് പണ്ഡിറ്റ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ അടക്കമുള്ളവർ ജനസഭയുടെ ഭാഗമാകും.