വഖഫ് ഭേദഗതി ബില്ലിലെ കെസിബിസി നിലപാടിനെ സ്വാഗതം ചെയ്ത് കേന്ദ്രസര്‍ക്കാര്‍. പ്രീണന രാഷ്ട്രീയത്തിനായി ജനങ്ങളുടെ താല്‍പര്യങ്ങള്‍ ഇല്ലാതാക്കരുതെന്നും കേരളത്തിലെ എല്ലാ എംപിമാരും ബില്ലിനെ പിന്തുണക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. കെസിബിസി നിലപാട് സ്വാഗതം ചെയ്ത് കേന്ദ്രധനമന്ത്രിയും രംഗത്തെത്തി. വഖഫിലെ ഭരണഘടന വിരുദ്ധ നിലാപാടിനെതിരെയാണ് കെസിബിസിയെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. ജനപ്രതിനിധികള്‍ മുനമ്പത്തെ ജനങ്ങളുടെ ന്യായമായ അവകാശങ്ങള്‍ക്കായി വോട്ടുചെയ്യണമെന്ന് കെസിബിസി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.