കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള ആദായനികുതി സ്ലാബും നിരക്കിലെ മാറ്റങ്ങളും ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. ഇതനുസരിച്ച് പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്ന നികുതിദായകര്‍ 12 ലക്ഷം രൂപ വരുമാനം വരെ നികുതി അടയ്ക്കേണ്ടതില്ല. എന്നാല്‍, ആദായനികുതി നിയമത്തില്‍ പ്രത്യേക നിരക്കുകള്‍ നല്‍കിയിട്ടുള്ള ആസ്തികളില്‍ നിന്നുള്ള വരുമാനത്തിന് 12 ലക്ഷം രൂപ എന്ന നികുതിരഹിത പരിധി ബാധകമല്ല.
2025-26 സാമ്പത്തിക വര്‍ഷത്തില്‍ ആര്‍ബിഐ റിപ്പോ നിരക്ക് വീണ്ടും 0.75% കുറക്കാന്‍ സാധ്യത ഉണ്ടെന്ന് എസ്ബിഐ റിസര്‍ച്ച് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഏകീകൃത പെന്‍ഷന്‍ പദ്ധതിയും നാളെമുതല്‍ പ്രാബല്യത്തിൽ വരും. ബാങ്ക് അക്കൗണ്ടിലെ മിനിമം ബാലന്‍സ് നയത്തിലും മാറ്റംവരും.