കൊല്ലം ചടയമംഗലത്ത് 5 ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി 75 ക്കാരന്‍ പിടിയില്‍. ഇളമാട് സ്വദേശി രാധാകൃഷ്ണപിള്ളയാണ് പിടിയിലായത്. പരിശോധനയില്‍ വീട്ടിനുള്ളിലെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന 250 കിലോയോളം നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തി. ആയൂര്‍,ഓയൂര്‍ ചടയമംഗലം, കടയ്ക്കല്‍ മേഖലകളില്‍ വില്‍പ്പനക്കായി കൊണ്ടുവന്ന ഉല്‍പ്പന്നങ്ങളാണ് ചടയമംഗലം എക്സൈസ് പിടികൂടിയത്.