സസ്പെൻസ് പോസ്റ്റുമായി എൻ പ്രശാന്ത് ഐ എ എസ്. ‘ആ തീരുമാനം ഇന്ന് എടുക്കുന്നു’ എന്ന് കുറിച്ച പോസ്റ്റ് ആണ് റോസാപ്പൂ ഇതളുകൾ വീണ് കിടക്കുന്ന ചിത്രത്തിനൊപ്പം പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്. മാസങ്ങൾക്ക് മുൻപ് പ്രശാന്ത് ഫെയ്സ്ബുക്ക് പോസ്റ്റുകളിലൂടെ ഉയർത്തിയ വിമർശനങ്ങൾ ഐ എ എസ് തലപ്പത്ത് തന്നെ പോര് തീർത്തിരുന്നു, തുടർന്ന് അച്ചടക്ക നടപടി നേരിട്ട് ആറുമാസത്തിലധികമായി സസ്പെൻഷനിലായിരുന്നു. നിലവിലെ സസ്പെൻസ് പോസ്റ്റിലൂടെ സിവിൽ സർവീസിൽ നിന്നും പ്രശാന്ത് രാജി വെച്ചേക്കുമോ എന്ന അഭ്യൂഹമാണ് ശക്തമാകുന്നത്.