വിഷു മേടമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. പൈങ്കുനി ഉത്രം ഉത്സവത്തിന് കൊടിയേറി.പൈങ്കുനി ഉത്രം ഉത്സവത്തോടനുബന്ധിച്ച് പുഷ്പാലങ്കാരം സന്നിധാനത്ത് ഒരുക്കിയിട്ടുണ്ട്. ഏപ്രിൽ പതിനൊന്നാം തീയതിയാണ് പമ്പയില്‍ ആറാട്ട്. ഉത്സവത്തിന്റെ ഭാഗമായി തുടര്‍ച്ചയായി 18 ദിവസം ഭക്തര്‍ക്ക് ദര്‍ശനത്തിന് അവസരമുണ്ടാകും. ഉത്സവം കഴിഞ്ഞ് വിഷു പൂജകള്‍ കൂടി വരുന്നതിനാലാണ് തുടര്‍ച്ചയായി 18 ദിവസം ദര്‍ശനത്തിന് അവസരം ലഭിക്കുന്നത്.