ആറാമത് ബിംസ്റ്റെക് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തായ്‌ലന്‍ഡിലെത്തി. തായ് പ്രധാനമന്ത്രി ഷിനവത്രയുമായി മോദി കൂടിക്കാഴ്ച്ച നടത്തും. നയതന്ത്ര ബന്ധം ശക്തമാക്കാനുള്ള കരാറുകളിലും പ്രധാനമന്ത്രി ഒപ്പിടും. തായ്‌ലന്‍ഡിലെ ഇന്ത്യന്‍ സമൂഹവുമായും പ്രധാനമന്ത്രി സംവദിക്കും. ദ്വിദിന സന്ദർശനത്തിനാണ് പ്രധാനമന്ത്രി എത്തിയിരിക്കുന്നത്. നാളെ ഉച്ചകോടിയിൽ പങ്കെടുത്തതിന് ശേഷമായിരിക്കും തിരികെ മടങ്ങുക. തായ്ലൻഡ് സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി ശ്രീലങ്കയിലേക്ക് പോകുമെന്നാണ് വിവരം.