കൊല്ലം ശക്തികുളങ്ങരയിൽ ജനനേന്ദ്രിയത്തില്‍ ഒളിപ്പിച്ച് എംഡിഎംഎ കടത്തിയ കേസിലെ പ്രതി അനില രവീന്ദ്രൻ്റെ മുഖ്യ കൂട്ടാളി പിടിയിൽ. കിളികൊല്ലൂര്‍ സ്വദേശി ശരബിനാണ് പിടിയിലായത്. ബംഗളൂരുവിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ശക്തികുളങ്ങര പൊലീസ് പിടികൂടുകയായിരുന്നു. ഇയാള്‍ക്ക് നല്‍കാനാണ് അനില രവീന്ദ്രന്‍ 90 ഗ്രാം എംഡിഎംഎ എത്തിച്ചത്. നഗരത്തില്‍ യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇടയില്‍ ലഹരി വില്‍പന നടത്തുന്നത് ശരബിനാണെന്ന് പൊലീസ് പറഞ്ഞു.