ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടം. രാത്രി ഏഴരയ്ക്ക് ഹൈദരാബാദിലാണ് മത്സരം. തുടര്‍ച്ചയായ മൂന്ന് മത്സരങ്ങള്‍ പരാജയപ്പെട്ട ഹൈദരാബാദ് വിജയവഴിയില്‍ തിരിച്ചെത്തുക ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്.
പുതിയ സീസണില്‍ അഞ്ചാം മത്സരത്തിനിറങ്ങുമ്പോള്‍ ജയം മാത്രമാണ് ഹൈദരാബാദ് ലക്ഷ്യമിടുന്നത്. നാല് മത്സരങ്ങള്‍ കളിച്ചപ്പോള്‍ രാജസ്ഥാനെതിരെ മാത്രമാണ് ഹൈദരാബാദിന് ജയിക്കാനായത്. ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച താരങ്ങളുണ്ടായിട്ടും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ ടീമിനാകുന്നില്ല.
ബാറ്റിങ്ങില്‍ ഇഷാന്‍ കിഷന്‍, ട്രാവിസ് ഹെഡ്, ഹെയിന്‍ റിച്ച് ക്ലാസന്‍ എന്നിവര്‍ പ്രതീക്ഷ നല്‍കുമ്പോള്‍ നായകന്‍ പാറ്റ് കമ്മിന്‍സ് തന്നെയാണ് ബൗളിങ്ങില്‍ നെടുംതൂണ്‍. മുഹമ്മദ് ഷമി, ആദം സാംപ തുടങ്ങിയവരും പ്രതീക്ഷ നല്‍കുന്നു. തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടാണ് ഗുജറാത്ത് ടൈറ്റന്‍സ് ഇറങ്ങുന്നത്. ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ടീമില്‍ ജോസ് ബട്‌ലര്‍ തന്നെയാണ് ബാറ്റിങ്ങ് കരുത്ത്.
സായി സുദര്‍ശന്‍ ഉള്‍പ്പെടെ താരങ്ങളും ടീമിന് പ്രതീക്ഷ നല്‍കുന്നു. മുഹമ്മദ് സിറാജ് നയിക്കുന്ന ബൗളിങ്ങ് നിരയില്‍ കാഗീസോ റബദ, ഇഷാന്ത് ശര്‍മ എന്നീ താരങ്ങളും കരുത്താകും. ബാറ്റിങ്ങിന് അനുകൂലമായ പിച്ചില്‍ മികച്ച മത്സരം പ്രതീക്ഷിക്കുകയാണ് ആരാധകര്‍.