Share this Article
Union Budget
മാസപ്പടി കേസ്; SFIOയുടെ നടപടി സ്റ്റേ ചെയ്യണമെന്ന ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും
 Masappadi Case

മാസപ്പടി കേസിൽ എസ്എഫ്ഐഓയുടെ  തുടർനടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി എം ആ ർ എൽ ഹർജി ദില്ലി ഹൈക്കോടതി നാളെ പരിഗണിക്കും.എസ്എഫ്ഐഓ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് തുടർനടപടികൾ സ്റ്റേ ആവശ്യപ്പെട്ട്  സിഎംആർഎൽ ഹർജി സമർപ്പിച്ചത്.

കേസിലെ  റിപ്പോർട്ടിലുള്ള വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകിയ ഉദ്യോഗസ്ഥർക്കെതിരെയും   അന്വേഷണം വേണമെന്നും ഹർജിയിൽ.കമ്പനി കാര്യമന്ത്രാലയം   പ്രോസിക്യൂഷൻ അനുമതി  നൽകിയതിൽ വ്യക്തത വരുത്തണം. അതോടൊപ്പം എസ്എഫ്ഐഓയുടെ കണ്ടെത്തലുകളും തുടർനടകളും വേഗത്തിൽ ആയതിനെ തുടർന്നാണ്  സി എം ആർ എൽ ലിന്റെ ഹർജി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories