കണ്ണൂരില്‍ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. ആലപ്പുഴ ചെന്നിത്തല സ്വദേശി പ്രസാദാണ് പിടിയിലായത്. കണ്ണൂര്‍ ടൗണ്‍ ,വളപട്ടണം,പയ്യന്നൂര്‍, തുടങ്ങി ജില്ലക്കകത്തും പുറത്തുമുള്ള പൊലീസ് സ്റ്റേഷനുകളില്‍ ഭവനഭേദനമുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍. ഇന്‍സ്പക്ടര്‍ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിലാണ് അറസ്റ്റ്. നേത്തെ ജാമ്യത്തിലിറങ്ങി മുങ്ങി നടക്കുന്നതിനാല്‍ പ്രസാദിനെതിരെ വാറണ്ടും നിലവിലുണ്ടെന്ന് കേസന്വേഷിക്കുന്ന സി ഐ ശ്രീജിത്ത് കൊടേരിപറഞ്ഞു.