ബില്ലുകളില്‍ ഒപ്പുവക്കാത്തതില്‍ കാരണം വ്യക്തമാക്കി മുഖ്യമന്ത്രിക്ക് ഗവര്‍ണറുടെ മറുപടി. ചില ബില്ലുകള്‍ നിയമാനുസൃതമെന്നുറപ്പില്ലെന്ന് ഗവര്‍ണര്‍. ഇതിൽ മന്ത്രിമാര്‍ നേരിട്ട് വിശദീകരണം നല്‍കട്ടെയെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ഗവര്‍ണര്‍ പറഞ്ഞു.
ഗവർണറെ ചാൻസലർ പദവിയിൽ നിന്ന് നീക്കുന്ന ബിൽ ഉൾപ്പടെ 8 ബില്ലുകളാണ് രാജ്ഭവനിൽ ഗവർണറുടെ അനുമതി ലഭിക്കാതെ കിടക്കുന്നത്. ഇത് ശ്രദ്ധയിൽപ്പെടുത്തി മുഖ്യമന്ത്രി ഗവർണർക്ക് അടുത്തിടെയാണ് കത്ത് അയച്ചത്. ഈ കത്തിന് മറുപടിയായാണ് ബില്ലുകളിൽ ഒപ്പുവയ്ക്കാത്തതിന്റെ കാരണം ഗവർണർ വിശദീകരിച്ചത്.
നിയമസഭ പാസാക്കിയ ചില ബില്ലുകൾ നിയമാനുസൃതമാണെന്ന് ഉറപ്പില്ല. ചില ബിലുകളിൽ വ്യക്തത വരുത്താൻ മന്ത്രിമാരുടെ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിശദീകരണം ലഭിച്ചിട്ടില്ലെന്നും മറുപടിയിൽ പറയുന്നുണ്ട്. ഇതിൽ രാജ്ഭവന്റെ അതൃപ്തി കത്തിൽ അറിയിച്ചതായാണ് സൂചന. ബില്ലിന്മേൽ വ്യക്തത വരുത്താൻ ബന്ധപ്പെട്ട മന്ത്രിമാര്‍ നേരിട്ട് വന്ന വിശദീകരിക്കണമെന്ന് കത്തിൽ ഗവർണർ ആവർത്തിച്ചിട്ടുണ്ട്.
നിയമസഭയുടെയും അധികാര പരിധി കടന്നുള്ള ബില്ലുകളിൽ ഒപ്പു വയ്ക്കാനുള്ള ബുദ്ധിമുട്ട് കഴിഞ്ഞ ദിവസം രാജ്ഭവനിലെത്തിയ ചീഫ് സെക്രട്ടറിയോടും ഗവര്‍ണര്‍ അറിയിച്ചിരുന്നു. ബില്ലുകളുടെ കാര്യത്തിൽ എന്താണ് വേണ്ടതെന്ന് മുഖ്യമന്ത്രിയെ അറിയിച്ച സാഹചര്യത്തിൽ ഇനി സർക്കാരിന്റെ ഭാഗത്തുനിന്നാണ് നടപടി വേണ്ടതെന്നാണ് ഗവർണറുടെ നിലപാട്.