Share this Article
രഞ്ജി ട്രോഫി: രണ്ടാം ദിനത്തിൽ നിരാശ; ഗോവയ്ക്കെതിരെ കേരളം 265 റൺസിനു പുറത്ത്.
posted on 17-02-2023
1 min read
Image

രഞ്ജി ട്രോഫി എലീറ്റ് ഗ്രൂപ്പ് സിയിൽ ഗോവയ്ക്കെതിരെ കേരളം 265 റൺസിനു പുറത്ത്. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 247 റൺസ് എന്ന നിലയിൽ ഭേദപ്പെട്ട സ്കോറിലായിരുന്ന കേരളം ആദ്യ സെഷനിൽ തന്നെ 18 റൺസ് നേടുന്നതിനിടെ എല്ലാവരും പുറത്തായി. ഇതിൽ 12 റൺസും ജലജ് സക്സേനയാണ് സ്‌കോർ ചെയ്തത്. കേരളത്തിനായി രോഹൻ പ്രേം (112) ടോപ്പ് സ്കോറർ ആയപ്പോൾ സച്ചിൻ ബേബി (46), പൊന്നം രാഹുൽ (31) എന്നിവരും തിളങ്ങി. ഗോവയ്ക്ക് വേണ്ടി ലക്ഷയ് എ ഗാർഗ് നാല് വിക്കറ്റ് വീഴ്ത്തി.

ALSO WATCH

ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ള ടീമിനും 13 പോയിൻ്റ് വീതം ഉള്ളതിനാൽ ഇന്ന് വിജയിക്കാനായില്ലെങ്കിൽ കർണാടകയോ ഛത്തീസ്ഗഡോ ആദ്യ സ്ഥാനത്തെത്തും. ഇന്ന് ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഛത്തീസ്ഗഡ് കർണാടകയെ നേരിടുകയാണ്. ഈ മത്സരഫലം കൂടി അനുസരിച്ചാവും കേരളത്തിൻ്റെ സ്ഥാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article