Share this Article
സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു
വെബ് ടീം
posted on 06-05-2024
1 min read
five-medical-students-drowned-in-the-sea

ചെന്നൈ: കന്യാകുമാരി ഗണപതിപുരത്ത് അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു. സുഹൃത്തിന്റെ വിവാഹത്തിനായി എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. തഞ്ചാവൂര്‍ സ്വദേശി ചക്രവര്‍ത്തി, അന്ധ്രാപ്രദേശ് സ്വദേശി വെങ്കിടേഷ്, നെയ് വേല്‍ സ്വദേശി ഗായത്രി, ദിണ്ഡിഗല്‍ സ്വദേശി പ്രവീണ്‍ ശ്യാം കന്യാകുമാരി സ്വദേശി റഷീദ് എന്നിവരാണ് മരിച്ചത്.

ലമൂര്‍ ബിച്ചിലാണ് അപകടം ഉണ്ടായത്. എട്ടുപേരാണ് കുളിക്കാനായി കടലില്‍ ഇറങ്ങിയത്. അതില്‍ മൂന്നു പേരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷിച്ചു. ഇവര്‍ ചികിത്സയിലാണ്. ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരുച്ചിറിപ്പിളളി മെഡിക്കല്‍ കോളജിലെ അവസാനവര്‍ഷ വിദ്യാര്‍ഥികളാണ് എല്ലാവരും. രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് മരിച്ചത്. മൂന്ന് പേര്‍ ചികിത്സയിലാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories