Share the Article
Tamil Nadu
Cyclone warning again in Tamil Nadu
തമിഴ്‌നാട്ടില്‍ വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ് തമിഴ്‌നാട്ടില്‍ വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്. വടക്കന്‍ തമിഴ്‌നാട്, പുതുച്ചേരി,തെക്കന്‍ ആന്ധ്ര എന്നിവിടങ്ങളില്‍ രൂപപ്പെട്ട അതിതീവ്ര ന്യൂനമര്‍ദം ഫെംഗല്‍ ചുഴലിക്കാറ്റായി മാറും. തമിഴ്‌നാട് ആന്ധ്രതീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റു വീശാനും സാധ്യതയുണ്ട്. തീരദേശ ജില്ലകളില്‍ കാറ്റിനും മഴയ്ക്കുമൊപ്പം കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി
1 min read
View All
Other News