ഗോമൂത്രം കുടിച്ചാല്‍ രോഗം മാറുമെന്ന് മദ്രാസ് ഐഐടി ഡയറക്ടര്‍ വി.കാമകോടി. അച്ഛന് പനി വന്നപ്പോള്‍ സന്യാസിയുടെ നിര്‍ദേശപ്രകാരം ഗോമൂത്രം കുടിപ്പിച്ചു. 15 മിനിറ്റില്‍ പനി മാറിയെന്നും ബാക്ടീരിയയെയും ഫംഗസിനെയും നശിപ്പിക്കാന്‍ ഗോമൂത്രത്തിന് കഴിയുമെന്നും കാമകോടി പറഞ്ഞു.
ചെന്നൈയിലെ ഗോപൂജ ചടങ്ങിനിടെയാണ് പരാമര്‍ശം. പരാമര്‍ശം വിവാദമായതോടെ ഡയറക്ടര്‍ക്കെതിരെ കോണ്‍ഗ്രസ്സ് എംപി കാര്‍ത്തി ചിദംബരം രംഗത്തെത്തി. ശാസ്ത്രീയമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് കാമകോടിയുടെ ദവിക്കു നിരക്കാത്തതാണെന്ന് അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു