തിരുവനന്തപുരം: തലസ്ഥാനത്ത് യുവതി ബലാത്സംഗത്തിന് ഇരയായി.കഴക്കൂട്ടത്താണ് യുവതിയെ തട്ടിക്കൊണ്ടുപോയി ഗോഡൗണില്‍ എത്തിച്ച് ക്രൂരമായി ബലാത്സംഗം ചെയ്തത്. സംഭവത്തില്‍ ആറ്റിങ്ങല്‍ അവനവഞ്ചേരി സ്വദേശി കിരണിനെ (25) പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ ബലമായി വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി മര്‍ദിച്ച ശേഷം, കഴക്കൂട്ടത്തെ ഗോഡൗണില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
ഗോഡൗണില്‍ നിന്ന് യുവതി വിവസ്ത്രയായി ഓടി രക്ഷപെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.