തൃശൂരില്‍ വീട്ടമ്മയെ ക്രൂരമായി കൊല്ലപ്പെടുത്തിയ കേസില്‍ സിന്ധുവിന്റെ സഹോദരി ഭർത്താവ് കണ്ണന്‍ പിടിയില്‍. കഴുത്ത് അറുത്തുമാറ്റിയ നിലയിലായിരുന്നു മൃതദേഹം.
വൈകിട്ട് ഏഴുമണിയോടെ ഭര്‍ത്താവ് പുറത്തുപോയ സമയത്തായിരുന്നു കൊലപാതകം. വീടിനോട് ചേർന്ന് ധാന്യങ്ങൾ പൊടിക്കുന്ന മില്ല് നടത്തുകയായിരുന്നു ഇവർ.
ചീരംകുളത്തു നിന്ന് നാട്ടുകാരാണ് ഇയാളെ പിടികൂടിയത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം. സിന്ധുവിന്റെ സ്വർണാഭരണങ്ങൾ പ്രതിയിൽ നിന്ന് കണ്ടെടുത്തു.