ചെന്നൈ അണ്ണാ യൂണിവേഴ്‌സിറ്റിയില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്റെ രണ്ടംഗ വസ്തുതാന്വേഷണ സമിതി ഇന്ന് യൂണിവേഴ്‌സിറ്റിയിലെത്തും.
കമ്മീഷന്‍ അംഗം മമ്ത കുമാരിയും റിട്ടയേര്‍ഡ് ഐപിഎസ് ഓഫീസര്‍ പ്രവീണ്‍ ദീക്ഷിതും അടങ്ങുന്നതാണ് സമിതി. സമിതി കേസ് അന്വേഷിക്കുകയും സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ പരിശോധിക്കുകയും അധികാരികള്‍ സ്വീകരിച്ച നടപടികള്‍ വിലയിരുത്തുകയും ചെയ്യും.
അതിജീവിതയില്‍ നിന്നും കുടുംബം, സുഹൃത്തുക്കള്‍ മുതലായവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും.
ക്യാമ്പസിനുള്ളില്‍ വച്ച് വിദ്യാര്‍ത്ഥിനി പീഡിപ്പിക്കപ്പെട്ടെ പരാതിയില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു.