പെരിയ ഇരട്ടക്കൊലക്കേസില്‍ നാളെ വിധി പറയും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. 24 പ്രതികളാണ് കേസിലുള്ളത്.
2019 ഫെബ്രുവരി 17നാണ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും ശരത് ലാലിനേയും ഒരു സംഘം തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുതുകയായിരുന്നു.
അഞ്ചുവർഷത്തിലേറെ നീണ്ട നിയമ യുദ്ധങ്ങൾക്കൊടുവിലാണ് പെരിയ ഇരട്ടക്കൊലപാതക കേസിൽ നാളെ വിധി പറയുന്നത്.