ഷാരോൺ വധക്കേസിൽ ശിക്ഷാവിധി ഇന്നുണ്ടായേക്കില്ല. ഇന്ന് നടക്കുക ശിക്ഷയ്ക്ക് മുന്നോടിയായുള്ള അന്തിമവാദം . നെയ്യാറ്റിൻകര കോടതി ശിക്ഷയ്ക്ക് മുന്നോടിയായുള്ള വാദം കേൾക്കും. പ്രതികൾ കുറ്റക്കാരെന്ന് ഇന്നലെ കണ്ടെത്തിയിരുന്നു.
മാതൃകാപരമായ പരമാവധി ശിക്ഷ പ്രതികൾക്ക് നൽകണമെന്ന് പ്രോസീക്യൂഷൻ ആവശ്യപ്പെടും...ഷാരോണിന്റെ കുടുംബം അന്തിമവാദം കേൾക്കാനെത്തി.. പ്രതികളായ ഗ്രീഷ്മ, അമ്മാവൻ നിർമല കുമാരൻ നായർ എന്നിവരെ കോടതിയിൽ എത്തിച്ചു