കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ ബലാത്സംഗ കൊലപാതക കേസിൽ പ്രതി സഞ്ജയ് റോയിക്ക് സിയാൽഡ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചെങ്കിലും അതിനു മുൻപേ കേസിൽ സ്വമേധയാ എടുത്ത ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. പ്രതിക്ക് വധശിക്ഷ നൽകണമെന്ന വാദം ശക്തമാകുന്നതിനിടെയാണ് സുപ്രീംകോടതി ഹർജി പരിഗണിക്കുന്നത്.