പാലക്കാട് നെന്മാറയില്‍ ഇരട്ടക്കൊലപാതകം. പോത്തുണ്ടി ബായന്‍ കോളനിയില്‍ വെട്ടേറ്റ് അമ്മയും മകനും മരിച്ചു. ഇവിടുത്തെ താമസക്കാരായ സുധാകരന്‍, അമ്മ മീനാക്ഷി എന്നിവരെയാണ് അയല്‍വാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്.
സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയവെ ജാമ്യത്തിലിറങ്ങിയ പ്രതി സുധാകരന്റെ വീട്ടിലെത്തി രണ്ട് പേരെയും കൊലപ്പെടുത്തുകയായിരുന്നു. ചെന്താമരയ്ക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
2019ലാണ് ചെന്താമര സജിതയെ കൊലപ്പെടുത്തിയത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന