കേരളമനസാക്ഷി ഞെട്ടിയ കൊലപാതകമായിരുന്നു ആലപ്പുഴ ചെങ്ങന്നൂരിലെ ഭാസ്കര കാര്‍ണവര്‍ കൊലക്കേസ്. കൃത്യം നടത്തിയ പ്രതി ഷെറിന് ശിക്ഷ ഇളവ് നല്‍കിയതോടെ വീണ്ടും കാരണവേഴ്സ് വില്ലയും ഭാസ്കര കാര്‍ണവരും വാര്‍ത്തകളില്‍ നിറയുകയാണ്.
പതിനാറ് വര്‍ഷം മുന്‍പ് കൃത്യമായി പറഞ്ഞാല്‍ 2009 നവംബര്‍ 7 നാണ് കേരളം ഞെട്ടിയ കൊലപാതകം ഉണ്ടായത്. ആലപ്പുഴ ചെങ്ങന്നൂര്‍ ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്സ് വില്ലയില്‍ ഭാസ്കര കാരണവര്‍ കൊല്ലപ്പെട്ടു. പിന്നീട് കാരണവര്‍ കൊലക്കേസ് എന്ന പേരില്‍ അറിയപ്പെട്ട ക്രൂരകൊലപാതകം. മുഖ്യപ്രതി ഭാസ്കര കാര്‍ണവരുടെ മരുമകള്‍ ഷെറിന്. ജീവപര്യന്തം ശിക്ഷ അനുഭവിച്ച ഷെറിന്റെ ശിക്ഷ 14 വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തിലും സ്ത്രീയെന്ന പരിഗണന നല്‍കണമെന്ന് ഷെറിന് സമര്‍പ്പിച്ച അപേക്ഷയും പരിഗണിച്ചാണ് ശിക്ഷയില്‍ ഇളവു ചെയ്ത് ജയില്‍മോചനത്തിന് മന്ത്രിസഭായോഗം അനുമതി നല്‍കിയത്.
ശാരീരിക വെല്ലുവിളികളുള്ള ഭാസ്കര കാരണവറുടെ ഇളയമകന് ബിനു പീറ്ററിന്റെ ഭാവി സുരക്ഷിതമാക്കാനും ഷെറിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുമായിരുന്നു 2001ല്‍ ഇവര്‍ വിവാഹിതരായത്. ഷെറിന്റെ വഴിവിട്ട ബന്ധങ്ങളും പ്രണയവും പകയും ഒത്തുചേര്‍ന്നപ്പോള്‍ അത് കൊലപാതകത്തില്‍ കലാശിച്ചു.
വിഎസ് അച്യുതാനന്ദന് സര്‍ക്കാരിന്റെ കാലത്ത് അദ്ദേഹത്തിന്റെ സഹായം കൊണ്ടും മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. വാസുദേവന്റെ പ്രയത്നം കൊണ്ടും , അന്നത്തെ സിഐ ജ്യോതികുമാറിന്റെ ശരിയായ അന്വേഷണം കൊണ്ടുമാണ് പ്രതിക്ക് മാവേലിക്കര സെക്ഷന്‍ കോടതി ജീവപരിയന്ത്യം ശിക്ഷ വിധിച്ചതെന്ന് കേസിലെ ഒന്നാം സാക്ഷി അനില്‍ ഓര്‍ക്കുന്നു.
അന്വേഷണം മികച്ച രീതിയില്‍ നടന്നതിനാലാണ് ജീവപര്യന്തം ലഭിച്ചതെന്ന് കാരണവരുടെ സുഹൃത്തും ചെറിയനാട് മുന്‍ പഞ്ചായത്തുപ്രസിഡന്റുമായിരുന്ന വി. കെ. വാസുദേവന്‍ പറഞ്ഞു.
ശിക്ഷാ കാല യളവിനിടെ 500 ഓളം ദിവസം പ്രതി വെളിയിലായിരുന്നു. ഉന്നത ഇടപെടലാണ് പരോളിന് പിന്നിലെന്ന ആരോപണം ശക്തമായിരുന്നു. ജയിലിനകത്തും ആഢംബര ജീവിതമാണ് ഷെറിന് നയിച്ചതെന്ന് പറയുന്നു. ജയിലിലെ വിഐപി സന്ദര്‍ശനവും വലിയ ചര്‍ച്ചയായിരുന്നു. വില്ല ഭാസ്കര കാര്‍ണവര്‍ കൊല്ലപ്പെട്ടു കേസിന്റെ വിധി വന്ന ശേഷം കാരണവരുടെ മകനും ഷെറിന്റെ ഭര്‍ത്താവുമായിരുന്ന ബിനുവിനേയും മകനേയും സഹോദരങ്ങള്‍ അമ്മേരിക്കയിലേക്ക് കൊണ്ടുപോയതോടെ കാര്‍ണവേഴ്സ് വില്ല അനാഥമാവുകയായിരുന്നു.
ചെറിയനാട് പഞ്ചായത്തിലെ ആഢംബര വീടുകളിലൊന്നായ കാരണവര്‍ വില്ല വില്‍പ്പനയ്ക്ക് വച്ചിരുന്നു. ഷെറിന്റെ മോചന വാര്‍ത്തയ്ക്കിടെ നടുക്കുന്ന ഒരു കൊലപാതകത്തിന്റെ ഭീകരതയും പേറി കാര്‍ണവേഴ്സ് വില്ല ചെറിയനാട് ഉണ്ട്. ആരാലും തിരിഞ്ഞ് നോക്കാതെ..