വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന് കാരണം കടബാധ്യത മൂലമുള്ള ബന്ധുക്കളുടെ അധിക്ഷേപമെന്ന് പ്രതി അഫാന്‍.അമ്മ മരിച്ചുവെന്ന് കരുതിയാണ് മറ്റുള്ളവരെ കൊന്നതെന്നും ബന്ധുക്കള്‍ സ്ഥിരമായി അധിക്ഷേപിച്ചിരുന്നുവെന്നും അഫാന്‍ പറഞ്ഞു.
ജയില്‍ ഉദ്യോഗസ്ഥരോടാണ് കൂട്ടക്കൊല അഫാന്‍ വിവരിച്ചത്. അതേസമയം അഫാനെ വിശദമായി ചോദ്യം ചെയ്യാന്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കാനൊരുങ്ങി പൊലീസ്.
വെഞ്ഞാറമൂട് പോലീസ് ഇതിനായി നെടുമങ്ങാട് കോടതിയില്‍ കസ്റ്റഡി അപേക്ഷ ഉടന്‍ സമര്‍പ്പിക്കും.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത പ്രതിയെ പൂജപ്പുര ജയിലാണ് നിലവില്‍ പാര്‍പ്പിച്ചിരിക്കുന്നത്.