Share this Article
കേരളവിഷൻ ടെലിവിഷൻ അവാർഡ് 2024; അമല ഗിരീശന് വോട്ട് ചെയ്യാം
വെബ് ടീം
posted on 09-08-2024
1 min read
Amala Gireesan

നീർമാതളത്തിലെ ഇമയേയും ചെമ്പരത്തിയിലെ കല്യാണിയും ഏറ്റെടുത്ത മലയാളി ടെലിവിഷൻ പ്രേക്ഷകർ ഇപ്പോൾ സ്വയംവരത്തിലെ രാഖിയേയും നെഞ്ചോട് ചേർത്ത് വച്ചിരിക്കുകയാണ്. ഈ കഥാപാത്രങ്ങളെയൊക്കെ അവതരിപ്പിച്ച അമല ഗിരീശൻ ഇപ്പോൾ മലയാളി വീട്ടമ്മമ്മാരുടെ സ്വന്തക്കാരിയായി മാറിക്കഴിഞ്ഞു. 

അഭിനയത്തിലും നൃത്തത്തിലും മാത്രമല്ല കളരിപ്പയറ്റിനോടും ഈ കലാകാരിക്ക് താല്പര്യമുണ്ട്.   തിരുവനന്തപുരം സ്വദേശിയായ അമല ബി ടെക്ക് പഠനത്തിന് ശേഷം വളരെ യാദൃശ്ചികമായി അഭിനയ രംഗത്തേക്ക് എത്തുകയായിരുന്നു.  ഫ്രീലാൻസ് ക്യാമറാ മാനായ പ്രഭുവാന് അമലയുടെ ഭർത്താവ്. 

സ്പര്‍ശമാണ് അമലയുടെ ആദ്യ സീരിയല്‍ പിന്നീട് കാട്ടുകുരങ്ങ്, നീര്‍മാതളം, സൗഭാഗ്യവതി തുടങ്ങി നിരവധി സീരിയലുകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ടവളായി. 

കേരളവിഷൻ ടിവി അവാർഡ് 2024ലെ ബെസ്റ്റ് ആക്ട്രെസ് വിഭാഗത്തിലെ നോമിനേഷൻ ലിസ്റ്റിൽ അമല ഗിരീശൻ്റെ പേരുമുണ്ട്. അമല ഗിരീശന് അവാർഡ് നൽകണമെന്ന് നിങ്ങൾ വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യാം

മെർഷീന നീനു,  റെബേക്ക സന്തോഷ്, അമല ഗിരീശൻ, ഐശ്വര്യ റാംസായി എന്നിവരാണ് കേരളവിഷൻ ടി വി അവാർഡ് 2024ലെ ബെസ്റ്റ് അക്ട്രെസിനുള്ള നോമിനേഷൻ ലിസ്റ്റിലുള്ളവർ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article